രാജസ്ഥാനിലെ ആസിഡ് ഫാക്ടറിയിൽ നൈട്രജൻ വാതകം ചോർന്ന് രണ്ട് മരണം. തിങ്കളാഴ്ച വൈകിട്ട് ടാങ്കറിൽനിന്ന് ഫാക്ടറി വെയർഹൗസിലേക്ക് മാറ്റുന്നതിനിടെ നൈട്രജൻ വാതകം ചോരുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാക്ടറി ഉടമ സുനിൽ സിംഗാൽ മരിച്ചത്. ജെഎൽ എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി ജിതേന്ദ്ര സോളങ്കി രാവിലെ മരണത്തിന് കീഴടങ്ങി. നാല്‍പ്പത്തഞ്ചോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വാതക ചോർച്ചയെതുടർന്ന് ബീവാർ കളക്ടർ ഡോക്ടർ മഹേന്ദ്ര ഖഡ്കാവത് ഫാക്ടറി സീൽ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.