6 December 2025, Saturday

‘ഒരു സർക്കാർ ഉല്പന്നം’ സിനിമയുടെ തിരക്കഥാകൃത്ത്  നിസാം റാവുത്തർ അന്തരിച്ചു

Janayugom Webdesk
പത്തനംതിട്ട
March 6, 2024 9:11 pm
‘ഒരു സർക്കാർ ഉല്പന്നം’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
അടൂർ പഴകുളമാണ് സ്വദേശം. പത്തനംതിട്ട കടമ്മനിട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന നിസാം കടമ്മനിട്ടയിൽ വാടക വീട്ടിലായിരുന്നു താമസം. ഇദ്ദേഹത്തിന്റെ തിരക്കഥയിൽ റിലീസാവാനിരിക്കുന്ന ഒരു സർക്കാർ ഉല്പന്നം എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു.
സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് ‘ഒരു ഭാരത സർക്കാർ ഉല്പന്നം’ എന്ന പേരിൽ നിന്ന് ഭാരത ഒഴിവാക്കി. ബോംബെ മിഠായി, റേഡിയോ എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന്റെ സംഭാഷണവും നിസാമിന്റേതാണ്. ഡോക്യുമെന്ററി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഏറെക്കാലം കാസർകോട് ജോലി ചെയ്തിരുന്ന ഇദ്ദേഹം എൻഡോസൾഫാൻ ദുരിതബാധിത മേഖലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. പഴകുളം പടിഞ്ഞാറ് നൂർ മഹലിൽ റിട്ട. സെയിൽ ടാക്സ് അസിസ്റ്റന്റ് കമ്മിഷണറും പൊതു പ്രവർത്തകനുമായ എസ് മീരാസാഹിബിന്റെയും മസൂദയുടെയും മകനാണ്. ഭാര്യ: ഷെബീന. മക്കൾ: റസൂൽ, അജ്മി. സഹോദരങ്ങൾ: നിസ സക്കീർ, നിസാർ നൂർ മഹൽ (ഐഎൻഎൽ ജില്ലാ പ്രസിഡന്റ്). കബറടക്കം ഇന്ന് പകൽ പത്തിന് ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ.
Eng­lish Sum­ma­ry: Nizam Rauthar passed away
You may also like this video
Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.