7 January 2026, Wednesday

Related news

January 6, 2026
January 3, 2026
December 28, 2025
October 20, 2025
May 19, 2025
January 25, 2025
February 18, 2024
February 13, 2024
February 11, 2024

ഇരവിപുരത്ത് മകനെ സ്ഥാനാർത്ഥിയാക്കാൻ എൻ കെ പ്രേമചന്ദ്രൻ; എതിർപ്പുമായി ഷിബു ബേബിജോൺ

Janayugom Webdesk
കൊല്ലം
January 6, 2026 10:23 am

നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇരവിപുരത്ത് മകനെ സ്ഥാനാർത്ഥിയാക്കാൻ ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ രംഗത്ത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. പ്രേമചന്ദ്രന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ പ്രധാന ചുമതല മകൻ കാർത്തിക് പ്രേമചന്ദ്രന് ആയിരുന്നു. മകന്റെ തന്ത്രങ്ങൾ തെരെഞ്ഞെടുപ്പിൽ ഗുണം ചെയ്‌തുവെന്നായിരുന്നു പ്രേമചന്ദ്രന്റെ വിലയിരുത്തൽ. അതെ സമയം ചര്‍ച്ചകള്‍ തുടങ്ങും മുന്നേയുള്ള പ്രസ്താവനകൾ മനോ വൈകൃതമുള്ളവരുടേതാണെന്ന് ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കാർത്തിക്ക് അടക്കം മണ്ഡ‍ലത്തിന് പുറത്തുനിന്നുള്ളവരുടെ പേരുകള്‍ ഉയര്‍ന്നതോടെ മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാർത്ഥിയാകണം എന്ന നിർദേശവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ എം എസ് ഗോപകുമാറിന്റെയും സുധീഷ് കുമാറിന്റെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്. ആര്‍എസ്‍പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ്, ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍ നൗഷാദ് എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ആർ എസ് പി യുഡിഎഫിൽ ചേർന്നതോടെ തുടർച്ചയായി പരാജയപ്പെട്ട മണ്ഡലമാണ് ഇരവിപുരം. 2016ല്‍ എഎ അസീസും, 2021ല്‍ ബാബു ദിവാകരനും യുഡിഎഫിനായി മത്സരിച്ച് തോറ്റു. രണ്ട് തവണയും എല്‍ഡിഎഫിലെ എം നൗഷാദ് ആണ് വിജയിച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.