15 January 2026, Thursday

Related news

January 8, 2026
December 10, 2025
December 7, 2025
October 23, 2025
July 6, 2025
July 2, 2025
May 27, 2025
March 4, 2025
February 5, 2025
May 29, 2024

എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Janayugom Webdesk
തൃശൂര്‍
July 2, 2025 8:54 am

എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി വി അന്‍വര്‍ വ്യക്തമാക്കി. . തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ മത്സരിച്ചിരുന്നു.ബിജെപിയുമായി ചര്‍ച്ച നടത്തുകയും ബിജെപിയിലേക്ക് നീങ്ങുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിവരം.

ബിജെപിയില്‍ അംഗത്വമെടുക്കുന്ന കാര്യം അന്‍വറിനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നാണ് സുധീറുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ മാസം തന്നെ തിരുവനന്തപുരത്ത് വച്ച് ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്സ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍.കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു – എന്നാണ് അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.എഐസിസി അംഗവും ദലിത് കോണ്‍ഗ്രസ് മുന്‍ നേതാവുമായിരുന്ന എന്‍ കെ സുധീര്‍ കോണ്‍ഗ്രസ് വിട്ട് അന്‍വറിനൊപ്പം വരുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതലാണ്. പിന്നീട് ചേലക്കരയില്‍ മത്സരിച്ച അദ്ദേഹം 3,920 വോട്ടുകളും നേടി. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.