അന്തരിച്ച വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറാര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരുകള്‍ ഉണ്ടായിരുന്നു. എംപിയുടെ സ്റ്റാഫംഗങ്ങളുടെ മൊഴയെടുത്ത് വിജിലന്‍സ്.സര്‍ക്കാര്‍ ജീവനക്കാരായ രീതിഷ്, മുജീബ് എന്നിവരെയാണ് വിജിലന്‍സ് ചോദ്യം ചെയ്തത്.
എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ പണമിടപാട് അറിയാമായിരുന്നെന്ന് പരാമർശിച്ച വയനാട് എം പിയുടെ പേഴ്സണൽ അസിസ്റ്റൻഡ് രതീഷ് കുമാർ ‚എൻ ജി ഒ അസോസിയേഷൻ നേതാവ് മുജീബ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്.ഇരുവരേയും പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്യും. ഐ സി ബാലകൃഷ്ണന് ഏഴ് ലക്ഷം കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് കുറിപ്പിൽ പറയുന്നത്.
ഇത് തിരിച്ചു കൊടുക്കാൻ എം എൽ എ തയ്യാറാകാതെ വന്നപ്പോൾ ഇരുവരുടെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വരുമെന്നും കുറിപ്പിൽ പറയുന്നു. 2017- 18 വർഷമാണ് കുറിപ്പിൽ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന മുജീബ് എം പി ഓഫീസിൽ ഗാന്ധി ചിത്രം തകർത്ത കേസിലെ പ്രതിയാണ്.
NM Vijayan’s death: Vigilance by taking statements of Wayanad MP’s staff members
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.