
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി സംശയം. ആനക്കൊമ്പ്, സ്വർണം, വെള്ളി, കുങ്കുമപ്പൂവ്, എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് കണക്കുകളില്‍ അവ്യക്തത ഉണ്ടായത്. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ഉത്തരവാദിത്വത്തിലാണ് സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ അക്കൗണ്ടിംഗ്.
15 ലക്ഷം രൂപ വില വരുന്ന വഴിപാടുകളുടെ പോലും രസീതുകള്‍ കാണാനില്ല. ആനക്കൊമ്പുകളുടെ സ്റ്റോക്ക് രജിസ്ടറും കാണാനില്ല. കിലോയ്ക്ക് ലക്ഷങ്ങള്‍ വില വരുന്ന കുങ്കുമപ്പൂ കിലോക്കണക്കിനാണ് ദിവസേന ക്ഷേത്രത്തില്‍ എത്തുന്നത്. ഇതിന്‍റെയൊന്നും വ്യക്തമായ രേഖകള്‍ ലഭ്യമല്ല. ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നീ ഇനങ്ങളുടെ വരവ് രജിസ്റ്ററുകളും പൂർണമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.