ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശേഷമാണ് മുയിസുവിന്റെ പ്രതികരണം. മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താൽപര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. വിവിധ മേഖലകളിലുള്ള മറ്റു രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കുമ്പോഴും നമ്മുടെ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു പറഞ്ഞു. മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാനാവശ്യപ്പെട്ടത് ആഭ്യന്തര വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ്. മാലദ്വീപിന്റെയും ഇന്ത്യയുടെയും മുൻഗണനകളെയും ആശങ്കകളെയും കുറിച്ച് ഇരുരാജ്യങ്ങൾക്കും ഇപ്പോൾ മെച്ചപ്പെട്ട ധാരണയുണ്ട്. മാലദ്വീപിലെ ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് നടപ്പാക്കിയത്. ആഭ്യന്തര പ്രാധാന്യം അനുസരിച്ചുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകാനുള്ള ശ്രമങ്ങളാണ് സമീപകാലത്തെ മാറ്റങ്ങളിൽ പ്രതിഫലിക്കുന്നതെന്നും മുയിസു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.