ഡൽഹിയിൽ എഎപി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. അവസാന ഘട്ടത്തിലെ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്.
2025 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും എഎപി ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ എഎപി നേതൃത്വം തള്ളി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ മത്സരിച്ചത്. മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മന്ത്രി ഗൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലും ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ നഗറിലും മത്സരിക്കും. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.