22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

ഗൂഗിള്‍ ലൊക്കേഷന്‍ നല്‍കണമെന്ന ജാമ്യ വ്യവസ്ഥ വേണ്ട: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
July 8, 2024 10:50 pm

പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്കു പൊലീസിന് എത്തിനോക്കാന്‍ വഴിയൊരുക്കുന്ന ജാമ്യ വ്യവസ്ഥ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. ക്രിമിനല്‍ കേസിലെ പ്രതി ജാമ്യ വ്യവസ്ഥയായി ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവയ്ക്കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 

മയക്കുമരുന്നു കേസില്‍ പ്രതിയായ നൈജീരിയന്‍ പൗരന്റെ കേസിലാണ്, ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ഉത്തരവ്. ഇത്തരമൊരു ജാമ്യ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം എന്ന സങ്കല്പത്തിന് തന്നെ ഇത് എതിരാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതിയുടെ സഞ്ചാരം പൊലീസ് നിരന്തരമായി നിരീക്ഷിക്കുന്ന സാഹചര്യം ഉണ്ടാവരുത്. പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ പൊലീസിന് വഴിയൊരുക്കുന്ന ജാമ്യ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: No bail con­di­tion to pro­vide Google loca­tion: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.