
അഫ്ഗാനിസ്ഥാനിലെ സർവകലാശാല പാഠ്യപദ്ധതികളിൽ നിന്ന് സ്ത്രീകൾ രചിച്ച 140 പുസ്തകങ്ങൾ താലിബാൻ ഭരണകൂടം നീക്കം ചെയ്തു. മനുഷ്യാവകാശം, ലൈംഗിക പീഡനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ നേരത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. ശരീഅത്ത് നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും നിലവിൽ വിലക്കുണ്ട്.
പാഠ്യപദ്ധതിയിലെ നിയന്ത്രണങ്ങൾക്ക് പുറമെ, രാജ്യത്ത് ഫൈബർ ഒപ്റ്റിക് ഇൻ്റർനെറ്റ് പൂർണമായി നിരോധിക്കാനും താലിബാൻ ഉത്തരവിട്ടിട്ടുണ്ട്. താലിബാൻ്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയുടെ ഉത്തരവനുസരിച്ചാണ് ഈ തീരുമാനം. അധാർമികത തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 10 പ്രവിശ്യകളിലെ ഫൈബർ ഒപ്റ്റിക് ഇൻ്റർനെറ്റ് നിരോധിച്ചു കഴിഞ്ഞു. കുണ്ടുസ്, ബദക്ഷാൻ, ബാഗ്ലാൻ, തഖർ, ബൽഖ് തുടങ്ങിയ അഞ്ച് പ്രവിശ്യകളിലെ സർക്കാർ ഓഫീസുകൾ, സ്വകാര്യ‑പൊതു മേഖലാ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ ഇൻ്റർനെറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.