22 January 2026, Thursday

Related news

December 18, 2025
December 6, 2025
July 28, 2025
July 21, 2025
March 14, 2025
December 17, 2024
December 14, 2024
December 13, 2024
November 25, 2024
July 14, 2024

ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ലോക്സഭയിൽ

Janayugom Webdesk
ന്യൂഡൽഹി
December 6, 2025 4:35 pm

ജോലി സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഓഫീസ് കോ‍ളുകളും ഇമെയിലുകളും അയക്കുന്നത് തടയുന്ന സ്വകാര്യ ബിൽ വെള്ളിയാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചു. രാജ്യ സഭയിലെയും ലോക് സഭയിലെയും അംഗങ്ങൾക്ക് നിയമ നിർമാണം ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങളിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും. ഇതു പ്രകാരം എൻ.സി.പി എം.പി സുപ്രിയ സൂൾ ആണ് റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ചത്.

ജോലി സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ജീവനക്കാർക്ക് ഓഫീസ് സംബന്ധമായ മെയിലോ കോളോ അറ്റന്‍റ് ചെയ്യാതിരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യം.ഇതിനു പുറമെ ഉരഗ സംരക്ഷണം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം(ഭേദ ഗതി ബിൽ) എന്നിങ്ങനെ നിരവധി സ്വകാര്യ ബില്ലുകളും വിവിധ അംഗങ്ങൾ പാർലമെന്‍റിൽ അവതരിപ്പിച്ചു. ശൈത്യകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്. എസ്.ഐ.ആർ വിവാദങ്ങൾക്കിടയിലാണ് ഇത്തവണത്തെ പാർലമെന്‍റ് സമ്മേളനം നടക്കുന്നത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.