
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് ഒമ്പതിന്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും. അന്നേദിവസം ലോക്‌സഭയില്‍ സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആദ്യം തന്നെ അവിശ്വാസപ്രമേയം പരിഗണിക്കുക എന്നതാണ് ചട്ടം. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടക്കത്തില്‍ നടക്കും. ചര്‍ച്ചയ്ക്ക് ശേഷം വോട്ടെടുപ്പും ഉണ്ടാകും. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തില്‍ കണ്ടതുപോലുള്ള പ്രതിഷേധങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ന്നാല്‍, അത് ആത്യന്തികമായി അവര്‍ക്ക് തന്നെ ദോഷകരമാകുമെന്ന് റിജിജു മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് ഒമ്പതിന് പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ രണ്ടിനാണ് അവസാനിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.