23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബിജെപിയില്‍ പരിഗണനയില്ല; മധ്യപ്രദേശില്‍ ആര്‍എസ്എസ് പുതിയ പാര്‍ട്ടി രൂപീകരിച്ചു

Janayugom Webdesk
ഭോപ്പാല്‍
September 13, 2023 9:51 am

നിയമസഭാതെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ ബിജെപി വിമത ശല്യത്തില്‍ വലയുന്നു. പാര്‍ട്ടിയുടെ നിലവിലുള്ള നേതാക്കള്‍ വിനീതവിധേയരെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്ന് പരസ്യമായി ആരോപിച്ച അഞ്ച് മുന്‍ ആര്‍എസ്എസ് പ്രചാരകര്‍ ജന്‍ഹിത് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകരായ 200ഓളം പേര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. 1985 മുതല്‍ 2008 വരെ ആര്‍എസ്എസ് പ്രചാരകനായിരുന്ന അഭയ് ജെയിന്‍, വിവിധ കാലയളവുകളില്‍ പ്രചാരകരായിരുന്ന മഹേഷ് കാലെ, വിശാല്‍ ഭിണ്ഡാല്‍, രാജാ റാം, മനീഷ് കാലെ എന്നിവരാണ് പുതിയ പാര്‍ട്ടിയുടെ നേതാക്കള്‍. ആര്‍എസ്എസിന്റെയും സംഘ്പരിവാറിന്റെയും ആശയങ്ങള്‍ മധ്യപ്രദേശിലെ ബിജെപി ഉപേക്ഷിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു. 

ഭോപ്പാലില്‍ ഞായറാഴ്ചയാണ് രൂപീകരണ സമ്മേളനം ചേര്‍ന്നത്. ഗ്വാളിയോര്‍, ചമ്പല്‍, മാള്‍വ മേഖലയില്‍ നിന്നുള്ളവരാണ് യോഗത്തിനെത്തിയവരില്‍ ഭൂരിപക്ഷം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള അഞ്ചുപേരും യോഗത്തിനെത്തി. ബിജെപിയുടെ നിലവിലെ പോക്കില്‍ നിരാശ പൂണ്ടാണ് പുതിയ പാര്‍ട്ടിയുണ്ടാക്കിയതെന്ന് സംഘാടകരിലൊരാളായ അഭയ് ജെയിന്‍ ദി പ്രിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും കുറച്ചു സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകുമെന്ന് ജെയിന്‍ അറിയിച്ചു. ഇപ്പോള്‍ നിയമസഭാ സ്ഥാനാര്‍ത്ഥികളെപോലും കേന്ദ്രത്തില്‍ നിന്നാണ് നിശ്ചയിക്കുന്നത്. ഇതിനാല്‍ പ്രാദേശിക പരിഗണനകള്‍ ഇല്ലാതാകുന്നുവെന്നും ജെയിന്‍ പറഞ്ഞു.

Eng­lish Summary:No con­sid­er­a­tion in BJP; RSS formed a new par­ty in Mad­hya Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.