നടൻ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട നിലപാട് സിപിഐ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയവുമായി ബന്ധപ്പെട്ട് സിപിഐ‑സിപിഐ(എം) തർക്കങ്ങളുണ്ടാകും എന്ന വ്യാമോഹം ആർക്കും വേണ്ട. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തരം സാമൂഹ്യപ്രശ്നങ്ങളിലും ആശയപ്രശ്നങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും എൽഡിഎഫിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ആശയക്കുഴപ്പങ്ങളൊന്നുമില്ല. ആ ഇടതുപക്ഷമൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണ് സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍. സിപിഐയിലും രണ്ട് കാഴ്ചപ്പാടില്ല. ആനിരാജ എൻഎഫ്ഐഡബ്ല്യു നേതാവാണ്. ഇത്തരം വിഷയങ്ങളിൽ കേരളത്തിലെ നിലപാട് പറയേണ്ടത് കേരളത്തിലെ പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.