22 January 2026, Thursday

ഭക്ഷണം ഇല്ല; മദ്യലഹരിയില്‍ ഡ്രൈവര്‍ ഹോട്ടലിലേക്ക് ലോറി ഇടിച്ച് കയറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2024 4:47 pm

ഭക്ഷണം ഇല്ലായെന്ന് പറഞ്ഞതിൽ പ്രകോപിതനായ ഡ്രൈവർ ഹോട്ടലിലേക്ക് ലോറി ഇടിച്ച് കയറ്റി. മഹാരാഷ്ട്രയിലെ പൂനെയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ലോറി ഡ്രൈവറുടെ ആക്രമണം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സോളാപുരില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലോറി ഡ്രൈവര്‍ ‘ഗോകുല്‍’ എന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറിയത്. ഹോട്ടലുടമ ഭക്ഷണം ഇല്ലായെന്ന് പറഞ്ഞതിലാണ് ഡ്രൈവർ പ്രകോപിതനായത്.

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ലോറിയില്‍ തിരികെകയറുകയും ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റുകയുമായിരുന്നു. എന്നാല്‍ ഹോട്ടലുടമ ഇയാള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചെന്നാണ് ഡ്രൈവറുടെ ആരോപണം. ഡ്രൈവറെ പൊലീസെത്തി അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.