15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 22, 2024
September 22, 2024
April 2, 2024
September 13, 2023
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022

ഇന്ധനമില്ല, സര്‍ക്കാരില്‍ പ്രതീക്ഷയില്ല; ശ്രീലങ്കയില്‍ പലായനം വര്‍ധിക്കുന്നു

Janayugom Webdesk
കൊളംബൊ
August 21, 2022 10:26 pm

സാമ്പത്തിക പ്ര­തിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് പലായനം വര്‍ധിക്കുന്നു. വിദഗ്ധരായ തൊഴിലാളികളും തൊഴിലന്വേഷകരുമാണ് രാജ്യം വിടുന്നതില്‍ ഭൂരിഭാഗവും. വിദഗ്ധ തൊഴിലാളികളുടെ അമിതമായ പലായനം ശ്രീലങ്കയുടെ സാമ്പത്തി­ക വീ­ണ്ടെടുക്കൽ ശ്രമങ്ങളെ പ്ര­­­തികൂലമായി ബാധിക്കു­മെന്നാ­­­ണ് വിലയിരുത്ത­ല്‍. നൈപുണ്യമുള്ള കുടിയേറ്റ തൊഴിലാളികൾ രാജ്യം വിടുന്ന പ്രവണത ഉയർന്നുവരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓ­ഫ് പോളിസി സ്റ്റഡീസിലെ കുടിയേറ്റ ന­ഗരവല്കരണ നയഗവേഷണ വി­ഭാഗം മേധാവി ബിലേഷ വീരരത്‌നെ പറഞ്ഞു. മെഡിക്കല്‍, സോഫ്റ്റ്‍വേര്‍ എന്‍ജിനീയറിങ്, ശാസ്ത്രജ്ഞര്‍ എന്നിവരാണ് കൂടുതലായും വിദേശ രാജ്യങ്ങളിലേ­ക്ക് കുടിയേറുന്നത്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പട്ടെന്നാണ് രാജ്യം വിടുന്ന പൗരന്മാരുടെ പ്രതികരണം.

2020‑ലെയും 2021‑ലെയും ആ­ദ്യ ആറ് മാസങ്ങളിൽ യഥാക്രമം 40,581, 30,797 ആളുകളാണ് രാജ്യം വിട്ടത്. എന്നാൽ 20­22‑ലെ ആദ്യ ആറ് മാസങ്ങളിൽ ഇത് 1,13,140 ആയി. സ­­­ർ­ക്കാർ കണക്കുകൾ പ്ര­കാ­രം 2022ലെ ആദ്യ അഞ്ച് മാസങ്ങളിൽ ശ്രീലങ്ക 2,88,645 പാസ്‌പോർട്ടുകളാണ് നൽകിയത്. ക­ഴിഞ്ഞ വർഷം ഇത് 91,­331 ആ­യിരുന്നു. പ്രതിഭകളെ നിലനിർത്താനുള്ള ശ്രമത്തി­­­ൽ, വൻകിട വിദേശ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്ന ഐടി കമ്പനികൾ പ്രാദേശിക ശമ്പളം വിദേ­ശ കറൻസികളുമായി ബന്ധിപ്പിക്കാൻ തുടങ്ങി. 

എ­ന്നാൽ കറൻസി മാറ്റം കാര്യമായി സഹായിച്ചിട്ടില്ലെന്ന് വിദ­ഗ്ധര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാ­യ കാലയളവില്‍ വിദേശങ്ങളില്‍ ജോലി ചെയ്യാനും രാജ്യത്തെ ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനും ശ്രീ­­­­ലങ്കന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ശ്രീലങ്കയുടെ വിദേശനാണ്യത്തി­ന്റെ പ്ര­ധാന സ്രോതസാണ് പ്രവാസികളുടെ പണമയ്ക്കല്‍. 2018ഓടെ, രാജ്യത്തിന് ഏഴ് ബില്യൺ ഡോളറിലധികം തുക ഇത്തരത്തില്‍ ലഭിച്ചു. ഇത് മൊ­­­ത്ത ആഭ്യന്തര വരുമാനത്തിന്റെ എട്ട് ശതമാനം വരും. വ­സ്ത്ര വ്യവസായം, ഐ­ടി, തേ­യില, തേ­ങ്ങ, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ, ടൂറിസം എ­ന്നിവയാണ് മറ്റ് വിദേശ കറൻസി ദേശീയ നാണയ വരുമാന സ്രോതസുകള്‍. 

Eng­lish Summary:No fuel, no hope in gov­ern­ment; Migra­tion in Sri Lanka
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.