11 January 2026, Sunday

Related news

July 14, 2025
June 21, 2025
June 6, 2025
May 22, 2025
May 21, 2025
May 20, 2025
December 22, 2024
December 6, 2024
October 5, 2024
August 22, 2024

‘പെൺകുട്ടികളെ വേണ്ട’; ഇരട്ടക്കുട്ടികളെ കൊന്ന ശേഷം കത്തിച്ച് പിതാവ്

Janayugom Webdesk
ചണ്ഡീഗഡ്
July 10, 2024 2:07 pm

ഹരിയാനയില്‍ നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു ചാരമാക്കി പിതാവ്. ജനിച്ചത് പെൺകുട്ടികളാണ് എന്ന കാരണം കൊണ്ടാണ് നീരജ് സൊനാക്കി എന്ന യുവാവ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ തിരഞ്ഞെത്തിയ പൊലീസിന് കിട്ടിയത് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്.

നീരജിന്റെ ഭാര്യ പൂജ രണ്ട് ഇരട്ട പെൺകുട്ടികൾക്ക് ഹരിയാനയിലെ ആശുപത്രിയിൽ വെച്ച് മെയ് 30 ന് ജന്മം നൽകിയിരുന്നു. ഡല്‍ഹിയിലെ സുൽത്താൻപൂർ ഏരിയയിലാണ് ഇരുവരും താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഡൽഹിയിലും ഹരിയാനയിലും മാറി മാറി താമസിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. ജൂൺ 21 ന് ഭാര്യയുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: ‘No girls’; The father burned the twins after killing them
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.