ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തമിഴ്‌നാട്ടിൽ സമാനമായ സമിതി രൂപീകരിക്കണമെന്നും തമിഴ് സൂപ്പർതാരം രജനീകാന്ത്.
”ഹേമ കമ്മിറ്റിയെക്കുറിച്ച് അറിയില്ല, ക്ഷമിക്കണം”, രജനീകാന്ത് പറഞ്ഞു.
കേരളത്തിലെ ജസ്റ്റിസ് ഹേമ കമ്മിറ്റി പോലെ ഒരു പാനൽ തമിഴ്‌നാട്ടിലും സ്ഥാപിക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2017‑ലെ നടി ആക്രമിച്ച കേസിന് ശേഷം കേരള സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.