സംസ്ഥാനത്ത് നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ പാല്‍ വില വര്‍ധിപ്പിച്ചാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിലകുറഞ്ഞ പാല്‍ കേരളത്തിലേക്ക് ഒഴുകിയെത്തും. ഇത് കേരളത്തിലെ ക്ഷീരകര്‍ഷകരെ സാരമായി ബാധിക്കും. ക്ഷീരകര്‍ഷകര്‍ കൂടി ആവശ്യപ്പെട്ടതനുസരിച്ച് പാലിന് വില വര്‍ധിപ്പിക്കുന്നതിന് പകരം കാലിത്തീറ്റയുടെ വില നിയന്ത്രിക്കാനും കാലിത്തീറ്റയുടെ അസംസ്‌കൃത വസ്തുക്കള്‍ ഉല്പാദിപ്പിക്കാനും സര്‍ക്കാര്‍ ആ ലോചിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ കിസാന്‍ റയില്‍ പദ്ധതി പ്രകാരം കേരളത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ക്ഷീരവികസന വകുപ്പ്, വര്‍ക്കല മുനിസിപ്പാലിറ്റി, മില്‍മ,കേരള ഫീഡ്സ്, വിവിധ ക്ഷീരസഹകരണ സംഘങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ബ്ലോക്ക് തല ക്ഷീരസംഗമം സംഘടിപ്പിച്ചത്.
ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദനം, സംഭരണം, പച്ചപ്പുല്‍ കൃഷി എന്നിവ നടത്തിയ കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും സംഗമത്തില്‍ ആദരിച്ചു.
ഒ എസ് അംബിക എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ എം ലാല്‍ജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കന്നുകാലികള്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍ തുടങ്ങിയ പരിപാടികളും സംഗമത്തോടനുബന്ധിച്ച് നടന്നു.
English summary: No increase in milk prices in the state: Minister J Chinchurani
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.