22 January 2026, Thursday

Related news

January 16, 2026
December 27, 2025
November 23, 2025
November 11, 2025
November 7, 2025
October 31, 2025
October 27, 2025
August 18, 2025
July 14, 2025
July 6, 2025

വെടിനിർത്താൻ ഉദ്ദേശമില്ല; യുദ്ധം തുടങ്ങിയത് ഇസ്രയേൽ, ആക്രമണം അവസാനിപ്പിക്കേണ്ടതും അവരാണെന്നും ഇറാൻ

Janayugom Webdesk
ടെഹ്‌റാൻ
June 24, 2025 9:34 am

ഇസ്രയേലും ഇറാനുമായി വെടിനിർത്തലിന് ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ തള്ളി ഇറാൻ. വെടിനിർത്താൻ ഉദ്ദേശമില്ലെന്നും യുദ്ധം തുടങ്ങി ഇസ്രയേൽതന്നെ ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വെടി നിര്‍ത്തലിനോ, സൈനിക നടപടികള്‍ നിര്‍ത്തി വെക്കുന്നതിനോ യാതൊരു നടപടികളും ഇറാൻ കൈക്കൊണ്ടിട്ടില്ല. 

ഇറാന്‍ ജനതയ്ക്ക് നേരെ അന്യായമായി നടത്തി വരുന്ന ആക്രമണങ്ങള്‍ ഇസ്രയേല്‍ ഭരണകൂടം അവസാനിപ്പിക്കുമെന്നാണ് കേട്ടത്. അവര്‍ അത് ചെയ്താല്‍ തിരിച്ചടി തുടരാന്‍ ഞങ്ങളും ആഗ്രഹിക്കുന്നില്ല. സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.