
കശ്മീര്‍, പലസ്തീന്‍ സംഘര്‍ഷങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി ഗീതയോ, മഹാഭാരതമോ ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി സര്‍വകലാശാല. ബിരുദതലത്തിലെ ‘സൈക്കോളജി ഓഫ് പീസ് കോഴ്സ്’ അക്കാദമിക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇതില്‍ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പഠിപ്പിക്കുന്നതും കശ്മീര്‍ പ്രശ്നം പരിഹരിച്ചെന്ന് പഠിപ്പിക്കുന്നതും അനാവശ്യമാണെന്നും ഈ പാഠങ്ങള്‍ പൂര്‍ണമായും നീക്കണമെന്ന് ആവശ്യപ്പെട്ടതായും അക്കാദമിക് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും കമല നെഹ്റു കോളജ് അസോസിയേറ്റ് പ്രൊഫസറുമായ മൊനാമി സിന്‍ഹ പറഞ്ഞു.
ഡേറ്റിങ് ആപ്പുകളുമായും സമൂഹമാധ്യമങ്ങളുമായും ബന്ധപ്പെട്ട ഉള്ളടക്കത്തെയും സ്റ്റാന്‍ഡിങ് കമ്മിറ്റി എതിര്‍ത്തു. ജാതി വിവേചനം, സ്ത്രീവിരുദ്ധത, മുന്‍വിധി തുടങ്ങിയ വിഷയങ്ങള്‍ ’ വൈരുധ്യത്തിന്റെ മനഃശാസ്ത്രം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെയും സമിതി എതിര്‍ത്തു. 2022ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എല്ലാ കോഴ്സുകളും സിലബസും പരിഷ്കരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.