
മ്യാന്‍മര്‍ സൈന്യം തടവിലാക്കിയ ഔങ് സാന്‍ സൂ ചിയെക്കുറിച്ച് രണ്ട് വര്‍ഷമായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മകന്‍ കിം അരിസ്. സൂ ചിയുടെ അഭിഭാഷകരുമായോ കുടുംബവുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല, ഒരുപക്ഷേ സൂ ചി മരിച്ചിട്ടുണ്ടാകുമെന്നും അരിസ് പറഞ്ഞു. ടോക്യയില്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അരിസ് ആശങ്ക പങ്കുവച്ചത്.
സൈനിക മേധാവി മിന്‍ ഔങ് ലയിങിന് തന്റെ അമ്മയെ ഇല്ലാതാക്കുകയെന്നത് വ്യക്തിപരമായിരുന്ന ആവശ്യമായിരുന്നുവെന്നാണ് കരുതുന്നതെന്നും അരിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയെങ്കിലും സൂ ചിയെ വെറുതെ വിടുകയോ വീട്ടുതടങ്കലിലേക്ക് മാറ്റുകയോ ചെയ്താല്‍ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സൈനിക വക്താവ് സംഭവത്തില്‍ പ്രതികരിച്ചില്ല. 2010ല്‍ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നൊബേല്‍ പുരസ്കാര ജേതാവായ സൂ ചിയെ ദീര്‍ഘകാലത്തെ വീട്ടുതടങ്കലലില്‍ നിന്ന് മോചിപ്പിച്ചു. 2015ലെ തെരഞ്ഞെടുപ്പിലൂടെ സൂ ചി ഭരണതലപ്പത്തേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ അട്ടിമറിയിലൂടെയാണ് സൂ ചിയെ തടവിലാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.