24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

ഹര്‍ജികളില്‍ ജാതിയും, മതവും പരാമര്‍ശിക്കേണ്ട: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2024 11:02 am

ഹര്‍ജികളില്‍ ജാതിയും,മതവും പരാമര്‍ശിക്കേണ്ടെന്ന് സുപ്രീംകോടതി. ഇന്ത്യയില്‍ ഒരു കോടതിയും നിയമനടപടികളുടെ ഭാഗമായി ഹര്‍ജിക്കാരനോട് അവരുടെ മതവും,ജാതയും വ്യക്തമാക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.ഇത്തരത്തിലുള്ള സമ്പ്രദായം ഒഴിവാക്കേണ്ടതും ഉടനടി അവസാനിപ്പിക്കേണ്ടതുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചുജസ്റ്റിസ് ഹിമ കോലിയും അഹ്സാനുദ്ധീൻ അമാനുല്ലയും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവുമായി പുറപ്പെടുവിച്ചത്.

ഇന്ത്യയിൽ പല കോടതികളും ഹരജിക്കാരോട് തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താൻ ആവശ്യപ്പെപെടുന്നുണ്ട്. സുപ്രീം കോടതിയിലോ മറ്റു കോടതികളിലോ ഹരജികാരൻറെ മതമോ ജാതിയോ പരമാർശിക്കുന്നതിന് ഞങ്ങൾ ഒരു ന്യായവും കാണുന്നില്ല അത്തരത്തിലുള്ള രീതികൾ ഒഴിവാക്കേണ്ടതും ഉടനടി അവസാനിപ്പിക്കേണ്ടതുമാണ്, കോടതി ഉത്തരവിൽ പറഞ്ഞു.ജഡ്ജിമാരുടെ മുമ്പാകെ വാദം കേൾക്കുന്നതിനായി ഹാജരാക്കിയ ഇത്തരം വിവരങ്ങൾ ഉടനടി കേസ് ഫയലുകളിൽ നിന്ന് നീക്കം ചെയ്യാൻ സുപ്രീം കോടതി ബെഞ്ച് രജിസ്ട്രിയോട്നിർദേശിച്ചു.

ഇനിമുതൽ കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഒരു കേസിലും കക്ഷിയുടെയോ ഹരജിക്കാരന്റെയോ ജാതിയോ മതമോ പരമാർശിക്കരുത് എന്ന് നിർദ്ദേശിക്കുന്ന ഒരു പൊതു ഉത്തരവ് പുറപ്പെടുവിക്കുന്നത് ഉചിതമാണ് എന്ന് കരുതുന്നു. ഹൈക്കോടതികളും ജില്ലാ കോടതികളും അവരുടെ നടപടിക്രമങ്ങൾ അതനുസരിച്ച് നടപ്പിലാക്കണമെന്ന് ഉറപ്പാക്കണം, കോടതി പറഞ്ഞു.ഹൈക്കോടതിയിലോ അതിൻറെ അധികാരപരിധിയിലോ വരുന്ന കീഴ്കോടതികളിലോ ഫയൽ ചെയ്യുന്ന ഒരു കേസിലും കക്ഷികളുടെ ജാതിയോ മതമോ പരമാർശിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ എല്ലാ ഹൈക്കോടതികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നു.

രാജസ്ഥാനിലെ കുടുംബ കോടതിയുടെ പരിഗണനയിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് ഈ നടപടി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.ഒരു കേസിലെ കക്ഷികളുടെ ജാതിയോ മതമോ കീഴ്കോടതികൾക്ക് മുമ്പാകെ പരാമർശിച്ചിട്ടുണ്ടെങ്കിൽ പോലും സുപ്രീം കോടതിയിൽ പരാമർശിക്കരുതെന്ന് സുപ്രീം കോടതി പ്രത്യേകം ഉത്തരവിട്ടു.ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കോടതി രേഖകളിൽ ജാതിയും മതവും പരാമർശിക്കണമെന്ന സമ്പ്രദായത്തെ കോടതി ശക്തമായി അപലപിച്ചു.

Eng­lish Summary:
No men­tion of caste, reli­gion in peti­tions: Supreme Court

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.