15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 2, 2025
February 2, 2025
January 20, 2025
January 15, 2025
December 24, 2024
December 6, 2024
December 4, 2024
December 4, 2024
November 20, 2024
November 8, 2024

അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ല; ഭാര്യയുടെ മൃതദേഹം ഉപേക്ഷിച്ച് ഭര്‍ത്താവ്

Janayugom Webdesk
ഇന്‍ഡോര്‍
May 27, 2024 9:59 pm

അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ലാത്തിനാല്‍ ഭാര്യയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതിന് ശേഷം റോഡില്‍ ഉപേക്ഷിച്ച് ഇന്‍ഡോര്‍ സ്വദേശി. 57കാരിയായ സ്ത്രീയുടെ മൃതദേഹം ചന്ദ്രനഗര്‍ ഭാഗത്ത് നിന്നാണ് കണ്ടെത്തിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നന്ദിനി ശര്‍മ പറഞ്ഞു. മൃതദേഹത്തില്‍ പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

കരള്‍ സംബന്ധമായ രോഗമുള്‍പ്പെടെ മറ്റ് രോഗങ്ങള്‍ 57കാരിക്കുണ്ടായിരുന്നതായും സ്വാഭാവിക മരണമാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ത്രീയുടെ ഭര്‍ത്താവിനെ പ്രദേശത്ത് നിന്നും കണ്ടെത്തിയതായും ഇയാള്‍ മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ ഭാര്യയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ചതായി പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് ചീഞ്ഞ മണം ഉണ്ടായതോടെ അയല്‍ക്കാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ശനിയാഴ്ച രാത്രി മൃതദേഹം ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ പണമില്ലായിരുന്നുവെന്ന് ഇയാള്‍ അറിയിച്ചതോടെ ചന്ദ്രനഗര്‍ പൊലീസ് മൃതദേഹം സംസ്‌കരിച്ചു.

Eng­lish Summary:No mon­ey for last rites; Hus­band aban­dons his wife’s body
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.