ഓണ്‍ലൈന്‍ വ്യാപാര ആപ്പായ ഇ‑കാര്‍ട്ടിലൂടെ ഐ ഫോണ്‍ വരുത്തിയ യുവാവ്, കൈയില്‍ പണമില്ലാത്തത്തിനാല്‍ ഡെലിവറി ബോയ്‌യെ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലാണ് സംഭവം. അർസികെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത (20) ആണ് അർസികെരെ താലൂക്കിലെ ഹലേകല്ലനായകനഹള്ളിയിലെ ഹേമന്ത് നായിക്കിനെ (23) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിനകത്തുതന്നെ മൂന്ന് ദിവസം സൂക്ഷിച്ചതിനുശേഷം കത്തിക്കുകയും ചെയ്തു.
ഫെബ്രുവരി 7 മുതലാണ് ഹേമന്ത് നായിക്കിനെ കാണാതായത്. പിറ്റേന്ന് സഹോദരൻ മഞ്ജു നായിക് അർസികെരെ ടൗൺ പോലീസിൽ പരാതി നൽകി. പിന്നീട് അർസികെരെ താലൂക്കിലെ അഞ്ചെകൊപ്ലുവിൽ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയും ചെയ്തു.
ഫെബ്രുവരി ഏഴിന് ഹേമന്ത് നായിക് പാഴ്‌സൽ കൈമാറാൻ പോയിരുന്നു. ഹേമന്ത് ദത്തയുടെ കൈവശം ഓഡര്‍ ചെയ്ത് വരുത്തിയ ഐഫോണ്‍ വാങ്ങാന്‍ പണമില്ലായിരുന്നു. പാഴ്‌സൽ അൺബോക്‌സ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി. തുടര്‍ന്ന് ഹേമന്ത് നായിക്കിനെ ഹേമന്ത് ദത്ത കുത്തി കൊലപ്പെടുത്തി. ഇയാൾ മൃതദേഹം ബാഗിൽ സൂക്ഷിച്ചിരുന്നു. പിന്നീട് അഞ്ചെക്കൊപ്ലുവിനു സമീപം ബാഗ് വലിച്ചെറിഞ്ഞു. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
English Summary: No money to buy ordered iPhone: 20-year-old stabs delivery boy to death, keeps body inside house for three days
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.