18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 4, 2024
November 15, 2024
October 19, 2024
September 27, 2024
September 12, 2024
July 13, 2024
June 21, 2024
April 19, 2024
March 1, 2024

സ്പെയർപാർട്സ് വാങ്ങാൻ പണമില്ല; കോടികള്‍ വിലയുളള ബസ് തുരുമ്പെടുത്ത് നശിക്കുന്നു

Janayugom Webdesk
March 11, 2023 10:28 pm

സ്പെയർപാർട്സ് വാങ്ങാൻ പണമില്ലാ കോടികള്‍ വിലയുളള ബസ് തുരുമ്പെടുത്ത് നശിക്കുന്നു. പത്തനംതിട്ട ഡിപ്പോയിലാണ് ലോഫ്ലോര്‍ ബസിന്റെ ശവപറമ്പാകുന്നത്. ശബരിമല സീസൺ സമയത്ത് നിലയ്ക്കൽ-പമ്പ റൂട്ടിൽ ചെയിൻ സർവീസിനായി തിരുവനന്തപുരത്തുനിന്ന്‌ എത്തിച്ച ബസിനാണിത്. സ്പെയർപാർട്സുകൾക്ക് കൂടിയ വിലയായതിനാൽ ചീഫ് ഓഫീസിൽനിന്ന്‌ വാങ്ങിനൽകിയാൽ മാത്രമേ ബസ് നന്നാക്കാനാകൂ. ഇതോടെ പുതിയ ബസ്സ്റ്റാന്റിന്റെ ഒരുഭാഗം കേടായ ലോഫ്ലോര്‍ ബസുകളുടെ ഇടമായി മാറുകയാണ്. ബസിന്റെ പല ഭാഗങ്ങളും ഇതിനോടകം ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽനിന്ന് ചീഫ് ഓഫീസിലേക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. മുന്നിലും പിറകിലുമായുള്ള വാതിലുകൾ പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ചൂടേറ്റ് ബസിന്റെ പെയിന്റ് ഇളകിത്തുടങ്ങി. മുൻവശത്തെ ഗ്ലാസിനും പാട് വീണിട്ടുണ്ട്. ഈ ബസ് എന്തിനാണ് ഇവിടെ ഇട്ട് തളിപ്പിക്കുന്നതെന്ന് അധികൃതരോട് ചോദിച്ചാല്‍ തിരുവനന്തപുരം ഡിപ്പോയുടെ ബസാ തങ്ങളുടേതല്ലെന്നാണ് അധികൃതരുടെ മറുപടി പറഞ്ഞ് ഉരിപോകുയാണ് ചെയ്യുന്നത്.

Eng­lish Sum­ma­ry; No mon­ey to buy spare parts; bus worth crores is rust­ing and decaying

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.