22 December 2024, Sunday
KSFE Galaxy Chits Banner 2

മോഷണ ശ്രമത്തില്‍ പണം കിട്ടിയില്ല; പോസ്റ്റ് ഓഫിസിന് തീയിട്ട പ്രതി പിടിയില്‍

Janayugom Webdesk
തൃശൂര്‍
February 17, 2022 11:50 am

പെരിങ്ങോട്ട്കരയില്‍ പോസ്റ്റ് ഓഫിസിന് മോഷണ ശ്രമത്തിന് ശേഷം തീയിട്ട പ്രതി പിടിയില്‍. വാടാനപ്പള്ളി സ്വദേശിയായ സുഹൈല്‍ ആണ് പിടിയിലായത്. പണം കിട്ടാത്തതിലുള്ള രോഷമാണ് തീയിടാന്‍ കാരണമെന്ന് പ്രതി പറയുന്നു.
ഫെബ്രുവരി മൂന്നിനാണ് സംഭവം. പെരിങ്ങോട്ട്കര പോസ്റ്റ് ഓഫിസില്‍ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫിസ് തീയിട്ട നിലയില്‍ കണ്ടെത്തിയത്.
സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പോസ്റ്റ് ഓഫിസിലെ രേഖകളെല്ലാം കത്തി നശിച്ച നിലയിലായിരുന്നു.

Eng­lish sum­ma­ry; No mon­ey was found in the rob­bery attempt; Defen­dant arrest­ed for set­ting fire to post office

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.