22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

പണം നൽകിയില്ല; മാതാപിതാക്കളെയും മുത്തശ്ശിയെയും യുവാവ് സാനിറ്റൈസർ ഒഴിച്ച് കത്തിച്ച് കൊന്നു

Janayugom Webdesk
ഛത്തീസ്ഗഢ്
May 19, 2023 2:50 pm

പണം ചോദിച്ചത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തി സാനിറ്റൈസർ ഉപയോഗിച്ച് കത്തിച്ച യുവാവ് പിടിയിൽ.
ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലാണ് സംഭവം. 24കാരനായ ഉദിത് ബോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയ പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

മെയ് 8ന് ആശുപത്രിയിലേക്ക് പോയ അച്ഛൻ പ്രഭാത് ബോയ് (53), അമ്മ ഝർണ (47) മുത്തശ്ശി സുലോചന (75) എന്നിവരെ കാണാനില്ലെന്ന് മെയ് 12ന് ഉദിത് പൊലീസിൽ പരാതിപ്പെട്ടിരുന്നു. വീട്ടുകാരെ കാണാതായതിനു ശേഷം ഉദിത് പുതിയ കിടക്ക, അലമാര, എസി, മൊബൈൽ ഫോൺ തുടങ്ങിയ വീട്ടുസാമഗ്രികൾ വാങ്ങിയതായി അന്വേഷണത്തിനിടെ അയൽവാസികൾ പൊലീസിനു മൊഴിനൽകി. ജോലി കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇയാൾ അന്വേഷിച്ചിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.

റായ്പൂരിലെ എംബിബിഎസ് വിദ്യാർഥിയുമായ സഹോദരൻ വീട്ടിലെത്തിയപ്പോൾ വീട്ടിനു പിന്നിലെ പച്ചക്കറിത്തോട്ടത്തിൽ ചാരവും എല്ലിൻ്റെ അവശിഷ്ടങ്ങളും ഭിത്തിയിൽ രക്തക്കറയും കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഉദിതിനെ പിടികൂടി.
ലഹരി ഉപയോഗിക്കുന്നതിനെ ചൊല്ലി മാതാപിതാക്കൾ തന്നെ പതിവായി ശകാരിച്ചിരുന്നു എന്ന് പ്രതി പറഞ്ഞു. മെയ് ഏഴിന് പണം ചോദിച്ചപ്പോൾ പിതാവ് നൽകിയില്ല.പിതാവുമായി വഴക്കിടുകയും ചെയ്തു. പിറ്റേന്ന് പുലർച്ചെ ഇയാൾ മാതാപിതാക്കളെയും മുത്തശ്ശിയെയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മരക്കമ്പുകളും സാനിറ്റൈസറും ഉപയോഗിച്ച് മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു. സംശയം ഉണ്ടാവാതിരിക്കാൻ പിതാവിൻ്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് മെസേജ് അയക്കുകയും ചെയ്തു.

Eng­lish Summary;No mon­ey was paid; The youth poured san­i­tiz­er on his par­ents and grand­moth­er and burnt them to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.