രമേശ് ചെന്നിത്തല ചെയർമാനായ 25 അംഗ തെരഞ്ഞെടുപ്പു സമതിയിലെ അംഗത്വം വേണ്ടെന്ന് മുൻ എം എൽഎ പി പി സുലൈമാൻ റാവുത്തർ. വൈകിയെത്തിയ ഈ അംഗീകാരം നന്ദിയോടു കൂടി നിരസിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘കെപിസിസിയുടെ പുതിയ നേതൃത്വം നിലവിൽ വന്നപ്പോൾ, ഇടുക്കിയിലെ കാര്യങ്ങളിൽ എന്നെക്കൂടി കേൾക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡിസതീശൻ, കെപിസിസി വർക്കിംഗ്പ്രസിഡന്റ് പി ടി തോമസ് എന്നിവരോടു ആശ്യപ്പെട്ടിരുന്നു. മുൻ എംഎൽഎയും, കെപിസിസി നിർവ്വാഹക സമിതി അംഗവുമായ എനിക്കങ്ങനെ ആവശ്യപ്പെടുവാനർഹതയുണ്ടെന്നു ഞാൻകരുതുന്നു. ഇതിൽ പി ടി തോമസ് ഇന്ന് ഇല്ല. അതുകൊണ്ടദ്ദേഹത്തെക്കുറിച്ച് ഒരു പരാമർശവും നടത്തുന്നില്ല. വി ഡി സതീശൻ വളരെ മോശമായിട്ടാണ് എന്നോട് പെരുമാറിയത്. ആലുവാ മണപ്പുറത്തുവെച്ചുകണ്ടപരിചയം പോലുമില്ലാത്ത നിലയിലാണദ്ദേഹം സംസാരിച്ചത്.
കെ സുധാകരനാണ് ഏറ്റവും കൂടുതൽ അപമാനിച്ചുത്. കെസുധാകരനെ ആറു പ്രാവശ്യം ടെലഫോൺ ചെയ്തു. ഫോണെടുക്കുന്നതിനോ, തിരിച്ചുവിളിക്കുന്നതിനോ അദ്ദേഹംകൂട്ടാക്കിയില്ല. സുധാകന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും, പിഎയുമായ സുരേന്ദ്രനെ ബന്ധപ്പെട്ടു. ഏറ്റവുംവേഗം പ്രസിഡന്റിനെ വിളിച്ചുതരാമെന്ന് അദ്ദേഹം ഉറപ്പ് തന്നു. പക്ഷെ വിളിവന്നില്ല. ചില അഭിപ്രായവ്യത്യാസം ഉള്ളപ്പോൾ തന്നെയാണു ഞാൻ കോൺഗ്രസ്സിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നത്. ഭിന്നാഭിപ്രായങ്ങൾ ഞാൻപാർട്ടിവേദികളിൽപറഞ്ഞിരുന്നു. സംഘടനാമര്യാദയുടെ പേരിലാണു പുറത്തു പറയാതിരുന്നത്. ഒരു ഓട്ടക്കാലണയുടെ വില പോലും കെപിസിസിനേതൃത്വം എനിക്കുനൽകിയില്ല. ആത്മാഭിമാനം മുറിപ്പെട്ടു വ്രണിത ഹൃദയനായാണുഞാൻ കോൺഗ്രസ്സിൻറെപടിയിറങ്ങിയത്. ഇനിയൊരുതിരിച്ചുപോക്കില്ല‑അദ്ദേഹം പറഞ്ഞു.
English Summary: No more among the disgraced: Sulaiman Rauthar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.