17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 12, 2025
December 6, 2025
November 26, 2025
November 18, 2025
November 15, 2025
November 4, 2025
October 31, 2025
October 28, 2025

ഡിസാസ്റ്റർ ടൂറിസം വേണ്ട; ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിനു കർശന നിയന്ത്രണം തുടരും

Janayugom Webdesk
കൽപ്പറ്റ
April 3, 2025 10:02 pm

ചൂരൽമല മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസ് അറിയിച്ചു. നിരോധിത മേഘലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിലവിൽ പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിനോദ സഞ്ചാരികൾ ദുരന്തമേഖല സന്ദർശിക്കുന്നത് തടയും. വേനൽ അവധിയെ തുടർന്ന് ജില്ലയിലേക്ക് വരുന്നവർ ദുരന്തമേഖല ലക്ഷ്യമാക്കിയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. ഈ സ്ഥലങ്ങളിൽ സന്ദർശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.