
വിദേശ സഞ്ചാരികള്‍ക്കൊപ്പം ഇന്ത്യക്കാര്‍ സെല്‍ഫിയെടുക്കുന്നതിന് കര്‍ശന നടപടിയുമായി ഗോവ പൊലീസ്. വിദേശികളുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയോ സെൽഫിയെടുക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്നവരെ സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഗോവയിലെ വിവിധ ബീച്ചുകളിൽ വിദേശ വനിതകൾക്ക് നേരെ ഇന്ത്യക്കാരായ സഞ്ചാരികളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ് ഇതുവഴി പൊലീസ്. അനുവാദമില്ലാതെ ഫോട്ടോകൾ പകർത്തുന്നതും സെൽഫിക്കായി നിർബന്ധിക്കുന്നതും കുറ്റകരമായി കണക്കാക്കുമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. വിദേശ വനിതകളുടെ സമ്മതമില്ലാതെ ഫോട്ടോയെടുക്കുകയോ അവരെ ശല്യം ചെയ്യുകയോ ചെയ്താൽ അവരെ ഉടനടി കസ്റ്റഡിയിലെടുക്കും.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദേശ സഞ്ചാരികൾക്കെതിരെ ഇന്ത്യൻ സഞ്ചാരികളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായി നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വിദേശികൾക്കിടയിൽ വലിയ തോതിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കവും. ഇത്തരത്തിൽ സന്ദർശകരെ ശല്യം ചെയ്തതിന് കലാൻഗുട്ട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കലാൻഗുട്ട് ബീച്ചിൽ വെച്ച് റഷ്യൻ യുവതിയെ ഫോട്ടോയെടുക്കാൻ നിർബന്ധിച്ചതിനും അനുചിതമായ രീതിയിൽ സ്പർശിച്ചതിനും ഒഡീഷയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികൾക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.