20 December 2025, Saturday

Related news

December 3, 2025
November 27, 2025
November 10, 2025
September 26, 2025
September 17, 2025
June 1, 2025
September 3, 2024
January 11, 2024
May 25, 2023
February 2, 2023

നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങ് വേണ്ട; പുതിയ അപ്ഡേറ്റ് ഇങ്ങനെ

Janayugom Webdesk
February 2, 2023 4:08 pm

സീരിസും സിനിമകളും കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ അപ്ഡേറ്റ്. ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല. പാസ് വേഡ് കൈമാറ്റം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് ഈ രീതി. മാസം തോറും ഒരിക്കലെങ്കിലും ഒരേ നെറ്റ്ഫ്ലിക്‌സ് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഡിവൈസ് ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇതിനായി ചെയ്യുന്നത്. 

പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവരുന്നത്. പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്ലിക്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല നെറ്റ്ഫ്ലിക്‌സ് പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നത്. ഇതിനായി അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ആണ് ഇതിനായി പരിഗണിക്കുക. ഈ ലൊക്കേഷനിലെ വൈഫൈയുമായി പാസ് വേഡ് പങ്കുവെയ്ക്കപ്പെട്ടവരുടെ ഡിവൈസ് ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടും. മാസത്തില്‍ ഒരു തവണയെങ്കിലും ഇത്തരത്തില്‍ വേരിഫിക്കേഷന്‍ നെറ്റ്ഫ്ലിക്‌സ് ആവശ്യപ്പെടുമെന്നാണ് വിവരം.

Eng­lish Sum­ma­ry: No more pass­word shar­ing on Net­flix; Here’s the new update

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.