23 February 2026, Monday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂരില്‍ ഇനി രാഷ്ട്രപതി ഭരണം ഇല്ല; വിജ്ഞാപനം പുറത്തിറങ്ങി

Janayugom Webdesk
ഇംഫാൽ
February 4, 2026 4:26 pm

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകും. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. അതേസമയം, മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ്ങിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് സ്ഥാനം ഏൽക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിൻ്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.