22 January 2026, Thursday

Related news

January 17, 2026
January 15, 2026
January 9, 2026
January 5, 2026
January 1, 2026
December 24, 2025
December 19, 2025
December 18, 2025
December 17, 2025
December 15, 2025

ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം വേണ്ട ; ഭക്ഷണശാലകള്‍ അധിക തുക ഈടാക്കരുതെന്നും ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
January 6, 2024 12:44 pm

ശബലിമലയില്‍ പ്ലാസ്ററിക് കുപ്പിയില്‍ കുപ്പിവെള്ളം , ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെ‍ഞ്ച്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ നിന്ന് ഭക്ഷണശാലകള്‍ അധിക നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.

കുത്തകാവകാശമുള്ള ഭക്ഷണശാലകള്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം.എരുമേലി, റാന്നി, പെരിനാട് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭഫ്‌ളൈയിങ് സ്‌ക്വാഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗങ്ങളും പരിശോധനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Eng­lish Summary:
No need for plas­tic bot­tles in Sabari­mala; High Court said restau­rants should not charge extra

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.