9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025

പാര്‍പ്പിടം നഷ്ടപ്പെടുമെന്ന ആശങ്ക ഇനി വേണ്ട; കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന് അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
September 13, 2025 9:14 pm

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനഃപൂർവമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയവരുടെ ഏക പാർപ്പിടം നഷ്ടപ്പെടുന്ന അവസ്ഥ ഇനിയുണ്ടാവില്ല. പാര്‍പ്പിടാവകാശം സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലിന്റെ കരടിന് ഇന്നലെ മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക അഞ്ച് ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് കർശന ഉപാധികളോടെ ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. മനുഷ്യത്വരഹിതമായ ജപ്തി നടപടികൾ സ്വീകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ക്രൂരതയ്ക്കു കടിഞ്ഞാണിട്ട് മാര്‍ച്ചില്‍ ജപ്തി വിരുദ്ധ ബിൽ നിയമസഭ പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഏക കിടപ്പാടം സംരക്ഷണ ബില്ലും സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.