22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

രാജ്യത്ത് ജനിച്ചു വളർന്ന ഒരാളെയും പൗരത്വത്തിന്റെ പേരിൽ വേട്ടയാടാൻ അനുവദിക്കില്ല: എളമരം കരീം

കത്തുന്ന വെയിലിൽ… കരുത്തോടെ എളമരം കരീം
Janayugom Webdesk
കോഴിക്കോട്
March 13, 2024 9:41 am

‘ഈ രാജ്യത്ത് ജനിച്ചു വളർന്ന ഒരാളെയും പൗരത്വത്തിന്റെ പേരിൽ വേട്ടയാടാൻ അനുവദിക്കില്ല. . ’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്തിക്കൊണ്ടായിരുന്നു കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പര്യടനം. രാവിലെ എലത്തൂർ മണ്ഡലത്തിലെ കക്കോടി കിഴക്കേടത്ത് എത്തിയ സ്ഥാനാർത്ഥിയെ നൂറു കണക്കിന് പേർ വരവേറ്റു. ’ ന്യൂനപക്ഷം രാജ്യത്ത് കടുത്ത ഭീതിയാണ് അനുഭവിക്കുന്നത്. ദ്രോഹകരമായ നിയമങ്ങൾ അസാധുവാക്കാനുള്ള പോരാട്ടങ്ങളിൽ എന്നും മുന്നിലുണ്ടാവും. പൗരത്വത്തെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും അതിന്റെ അടിസ്ഥാനം ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷതയാവണമെന്നും അദ്ദേഹം പറഞ്ഞു. 

കിഴക്കേടത്ത് കടവിൽ നിന്ന് തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ വഴിപോക്കിലെത്തിയപ്പോൾ പൗരത്വ ഭേഗദതി നിയമ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് എളമരം കരീം തുറന്നുകാട്ടിയത്. കോൺഗ്രസിനെ തെരഞ്ഞെടുക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം കുടുംബയോഗത്തിൽ പറഞ്ഞു. കോൺഗ്രസ് എംപിമാരെ പോലെ താൻ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കക്കോടി ചെലപ്രം ഉണിമുക്ക് ഇ എം എസ് കോളനിയിലും അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. വേദ ആയുർവേദ മരുന്ന് ഫാക്ടറിയിലും നീലാംബരി ഫുഡ് പ്രോഡക്ട്സിലുമെത്തി തൊഴിലാളികളോട് സംസാരിച്ചു. കക്കോടിയിലെ രാജ്യാന്തര ശ്രദ്ധ നേടിയിയ ആദ്യത്തെ ആന്റിബയോട്ടിക്ക് സ്മാർട്ട് ആശുപത്രിയിലെത്തിയ സ്ഥാനാർത്ഥിയെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സ്വീകരിച്ചു. എംഇഎസ് ആർക്കിടെക്ചർ എഞ്ചിനീയറിങ് കോളേജിലെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചു. തുടർന്ന് കുരുവട്ടൂർ പഞ്ചായത്തിലെ ഗൾഫ് ബസാറിലും ചെറുവറ്റ ക്കടവിലെ കുടുംബയോഗങ്ങളിലും അദ്ദേഹം സംസാരിച്ചു. വാണിയേരി താഴം, കളമുള്ളതിൽ താഴം, പണ്ടാരപ്പറമ്പ്, കുരുവട്ടൂർ കളോളിപ്പൊയിലിലും കുടുംബയോഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.
കക്കോടി ടാക്സി സ്റ്റാന്റിലെത്തി തൊഴിലാളികളെ കണ്ടു. അന്തരിച്ച സിപിഐ എം നേതാവ് സി പി ബാലൻെ വൈദ്യരുടെ വീട് സന്ദർശിച്ച് കുടുംബയോഗത്തിൽ സംസാരിച്ചു. ന്യൂ ബസാറിൽ പ്രതീകാത്മകമായി സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി. ചീരോട്ടിൽത്താഴം, ഒളോപ്പാറ, കുമാരസ്വാമി, അമ്പലത്തുകുളങ്ങള, ഇരുവളളൂർ എന്നിവടങ്ങളിൽ കുടുംബ സദസുകളിൽ സംസാരിച്ചു. 

മുതുവാട്ടുതാഴം, ഈന്താട്, കാക്കൂർ തറവാട്ടിലെയും യോഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. 11/4,ഇരപ്പിൽ താഴം, കോളിയോട് എന്നിവടങ്ങളിലെ കുടുംബയോഗങ്ങളിലും സംസാരിച്ചു മടങ്ങി. സ്ഥാനാർത്ഥിയോടൊപ്പം മന്ത്രി എ കെ ശശീന്ദ്രൻ, മാമ്പറ്റ ശ്രീധരൻ, കെ എം രാധാകൃഷ്ണൻ, എം പി സജിത്ത് കുമാർ, മുക്കം മുഹമ്മദ്, എൻ രാജേഷ്, പി അപ്പുക്കുട്ടൻ, കെ ചന്ദ്രൻ, ഇ ശശീന്ദ്രൻ, എം കെ നാരായണൻ, , സി എം ഷാജി, കെ പി ഷീബ, എ സരിത, വി മുകുന്ദൻ തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Sum­ma­ry: No one born and brought up in the coun­try will be allowed to hunt for cit­i­zen­ship: Ela­ma­ram Karim

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.