7 February 2026, Saturday

‘ഒരുത്തനെയും വെറുതെ വിടില്ല, ശരിയായ നിലയിൽ കൈകാര്യം ചെയ്യും’; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 6:08 pm

ബിജെപിക്കെതിരെ കള്ളവാർത്ത കൊടുത്ത ഒരുത്തനെയും വെറുതെ വിടില്ലെന്നും ശരിയായ നിലയിൽ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമങ്ങളിൽ നിരന്തരം ബിജെപിക്കെതിരെ കള്ളവാർത്തകളാണ് വരുന്നത് . ഉപതെരഞ്ഞെടുപ്പിന് ശേഷം പൊതുസമൂഹത്തിൽ ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നെന്നും സുരേന്ദ്രൻ പറഞ്ഞു. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.