4 March 2026, Wednesday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026

ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സീനിയേഴ്സിന്റെ മര്‍ദനം

Janayugom Webdesk
കോട്ടയം
September 14, 2024 11:05 am

മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികളാണ് മര്‍ദനമേറ്റത്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകാന്‍ കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഈ സമയം അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഗ്രൗണ്ടിലെത്തിയ ശേഷം പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികളോട് തങ്ങളുടെ ഫോട്ടോ മൊബൈലില്‍ എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ആവശ്യം നിരസിച്ചതോടെ വടിയും മൊബൈലും ഉപയോഗിച്ച് കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.