
ചട്ടങ്ങൾ മറികടന്ന് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന ഡിജിപി ഉത്തരവ് മറികടന്ന് റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് ബറ്റാലിയൻ കമാണ്ടന്റിന്റെ സർക്കുലർ.
നവമാധ്യമ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നൽകണമെന്നും സർക്കുലറിലുണ്ട്. വ്യക്തിഗത അക്കൗണ്ടുകളിൽ പൊലീസ് യൂണിഫോം ഉൾപ്പെടെ ധരിച്ചുള്ള ചിത്രങ്ങൾ പൊലീസുകാർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ വനിതാ ബറ്റാലിയനിൽ ഇത് നിരന്തരം വന്നുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറത്തുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.