ഓയോ ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക്-ഇന്‍ പോളിസി അവതരിപ്പിച്ചു. അവിവാഹിതരായ കപ്പിൾസിന് ഇനി റൂം കിട്ടില്ലെന്ന് ട്രാവല്‍ ബുക്കിങ് കമ്പനിയായ ഓയോ അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ റൂള്‍ മാറ്റം നടപ്പാക്കിയിരിക്കുന്നത്. റൂം ബുക്ക് ചെയ്യുന്നവര്‍ വൈവാഹിക ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇന്‍ സമയത്ത് സമര്‍പ്പിക്കണമെന്ന് ഓയോയുടെ പുതുക്കിയ നിയമാവലിയില്‍ പറയുന്നു. ഓണ്‍ലൈനില്‍ നടത്തിയ ബുക്കിങുകള്‍ക്കും ഇത് ബാധകമാണ്. അധികം വൈകാതെ തന്നെ ഇത് മറ്റ് നഗരങ്ങളിലേക്കും കമ്പനി ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മീററ്റിലെ ഉപഭോക്താക്കളുടെ പ്രതികരണം ലഭിച്ച ശേഷം മറ്റിടങ്ങളിലേക്കും സമാന ചെക്ക്-ഇന്‍ റൂള്‍ കൊണ്ടുവരുന്ന കാര്യം ഓയോ തീരുമാനിക്കും. പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് ഹോട്ടലുകള്‍ക്ക് കപ്പിള്‍ ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും പുതുക്കിയ നയത്തില്‍ പറയുന്നു. വിവാഹം കഴിക്കാത്ത കപ്പിള്‍സ് ഓയോയില്‍ റൂം എടുക്കുന്നത് ചോദ്യം ചെയ്‌ത് പല നഗരങ്ങളിലും സാമൂഹ്യസംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓയോ നിയമാവലിയില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ വിപണിയിലെ നിയമപാലകരുടെയും ജനകീയ കൂട്ടായ്മകളെയും കേള്‍ക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട്. ഈ നയമാറ്റവും അതിന്‍റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന്‍ ഹെഡ് പവസ് ശര്‍മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.