22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

സദസ്സിൽ സീറ്റില്ല; ബിജെപി പ്രചരണ ചുമതലകളിൽ നിന്ന് പിൻമാറി സന്ദീപ് വാര്യർ

Janayugom Webdesk
പാലക്കാട്
November 2, 2024 9:46 pm

എന്‍ഡിഎ കണ്‍വെന്‍ഷന്റെ സദസ്സിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രചരണ ചുമതലകളിൽ നിന്ന് പിൻമാറി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലംകണ്ടില്ല. ഇതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് നിന്നുള്ള സന്ദീപ് വാര്യരുടെ അസാന്നിധ്യം ചർച്ചയായി. 

പാലക്കാ​ട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്‍ക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു. നേതൃത്വവും നീരസം പ്രകടിപ്പിച്ചിരുന്നു. യോഗത്തിൽനിന്ന് ഇറങ്ങിപ്പോയശേഷം സന്ദീപ് വാര്യർ സി കൃഷ്ണകുമാറിന്റെ പര്യടനത്തിൽ പ​ങ്കെടുത്തിട്ടില്ല. ഇതിനിടെ, സന്ദീപ് പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ഇതു സംബന്ധിച്ച ആഭ്യൂഹങ്ങൾ പരന്നിട്ടും വിഷയത്തിൽ സന്ദീപ് ഇതിനോട് പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.