20 February 2026, Friday

Related news

February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026

നീളം കുറഞ്ഞ സ്കേ‍ര്‍ട്ടുകള്‍,നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ എന്നിവ പാടില്ല; സിദ്ധി വിനായക ക്ഷേത്രത്തിലെ ഡ്രസ്സ് കോഡ് പ്രഖ്യാപിച്ചു

Janayugom Webdesk
മുംബൈ
January 28, 2025 9:53 pm

ഇന്ന് പ്രഖ്യാപിച്ച ഡ്രസ്സ് കോഡ് പ്രകാരം മുംബൈയിലെ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രത്തില്‍ അടുത്തയാഴ്ച മുതല്‍ നീളം കുറ‍ഞ്ഞ സ്കേര്‍ട്ടുകള്‍, നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. 

ഭക്തര്‍ മാന്യമായതും ശരീരം മറയ്ക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് ശ്രീ സിദ്ധി വിനായക ഗണപതി ടെംപിള്‍ ട്രസ്റ്റ്(എസ്എസ്ജിടിടി) വ്യക്തമാക്കി. അടുത്തയാഴ്ച മുതല്‍ മാന്യമല്ലാത്തതും നഗ്നത പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നും എസ്എസ്ജിടിടി) പറഞ്ഞു.

അനുചിതമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിലെത്തുന്നവര്‍ മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ഡ്രസ് കോഡ് പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും ട്രസ്റ്റ് പറഞ്ഞു. 

മുട്ടിന് താഴെ കീറിയ ജീന്‍സ്,ട്രൗസറുകള്‍, നീളം കുറഞ്ഞ സ്കേര്‍ട്ടുകള്‍,നഗ്നത പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.