19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 5, 2024
August 23, 2024
February 8, 2024
November 29, 2023
October 17, 2023
August 25, 2023
April 9, 2023
March 8, 2023
October 26, 2022

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ മകനില്ല: തെരുവിലുറങ്ങിയ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റിലായി

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2023 9:56 pm

രക്ഷാബന്ധൻ ദിനത്തില്‍ രാഖി കെട്ടാൻ മകൾക്ക് സഹോദരന്‍ ഇല്ലാത്ത വിഷമം തീര്‍ക്കാന്‍ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ടാഗോർ ഗാർഡനിലെ രഘുബീർ നഗറിലെ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവരാണ് അറസ്റ്റിലായത്. 

വ്യാഴാഴ്ച പുലർച്ചെ 4.34‑നാണ് വികലാംഗയായ സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസിന് ലഭിച്ചത്. ഡല്‍ഹിയില്‍ ഛട്ടാ റെയിൽ ചൗക്കിലെ നടപ്പാതയിൽ താമസിക്കുന്ന പരാതിക്കാരായ ദമ്പതികൾ, പുലർച്ചെ 3 മണിയോടെ ഉണർന്നപ്പോൾ തങ്ങളുടെ കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തിയതായും ആരോ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും കാണിച്ച് പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനിടെ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ പ്രദേശത്ത് കറങ്ങുന്നത് കണ്ടിരുന്നു. 400 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് തങ്ങളുടെ കൗമാരക്കാരനായ മകൻ ടെറസിൽ നിന്ന് വീണ് മരിച്ചുവെന്നും 15 വയസ്സുള്ള മകൾ വരാനിരിക്കുന്ന രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടാൻ ഒരു സഹോദരനെ ആവശ്യപ്പെട്ടുവെന്നും സഞ്ജയും അനിതയും പറഞ്ഞു. ടാറ്റൂ ആർട്ടിസ്റ്റായ സഞ്ജയ് മുമ്പ് മൂന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അനിത ഒരു മെഹന്ദി ആർട്ടിസ്റ്റാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: No son to cel­e­brate Rak­sha­band­han: Cou­ple arrest­ed for abduct­ing one-month-old baby boy sleep­ing on street

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.