22 January 2026, Thursday

Related news

August 17, 2024
August 13, 2024
August 13, 2024
August 11, 2024
August 11, 2024
August 9, 2024
August 8, 2024
August 7, 2024
August 3, 2024
August 2, 2024

പ്രത്യേക കണ്ണടയില്ല, ജാക്കറ്റില്ല, കൂളാണ്; പാരിസ് ഒളിമ്പിക്സില്‍ വൈറലായി തുര്‍ക്കി ഷൂട്ടര്‍

Janayugom Webdesk
August 1, 2024 10:12 pm

കൂളായി വരുന്നു, ഷൂട്ട് ചെയ്യുന്നു, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്നു. പാരിസ് ഒളിമ്പിക്സില്‍ തുര്‍ക്കി ഷൂട്ടര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൃ­ത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്ര­ത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തില്‍ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുര്‍ക്കി ഷൂട്ടര്‍ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സെവ്വര്‍ ഇലയ്ഡയാണ് സഹതാരം. 

ഒരു ടീഷര്‍ട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു 51കാരനായ ഡികെചിന്റെ വേഷം. കരിയറിലെ അഞ്ചാം ഒളിമ്പിക്സിലാണ് താരം മത്സരിച്ചത്. 2008ല്‍ ബെയ്ജിങിലായിരുന്നു ഒളിമ്പിക്സ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഒളിമ്പിക്സ് മെഡല്‍ കൂടിയാണ് ഡികെച് ഇത്തവണ നേടിയത്. എന്തായാലും 51കാരന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളെ ഇളക്കി മറിക്കുകയാണ്. രസകരമായ നിരവധി പോസ്റ്റുകളിലാണ് ഡികെച് നിറയുന്നത്.

Eng­lish Sum­ma­ry: No spe­cial glass­es, no jack­et, cool; Turk­ish shoot­er DKH went viral in Paris Olympics

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.