26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 21, 2026
February 19, 2026
February 17, 2026
February 16, 2026
February 9, 2026

മന്ത്രി വീണാജോർജിന് ശസ്‌ത്രക്രീയ ആവശ്യമില്ല;നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തുടരുമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

Janayugom Webdesk
കണ്ണൂർ
February 26, 2026 5:39 pm

കെഎസ്‍യു പ്രവർത്തകരുടെ അക്രമത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വേദനയ്ക്ക് ആശ്വാസമുണ്ടെന്നും ശസ്ത്രക്രിയ വേണ്ടെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഉയർന്ന രക്ത സമ്മർദം നിയന്ത്രണ വിധേയമായിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം ഇല്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചു. 

എംആർഐ സ്കാൻ, എംആർ ആൻജിയോ ഗ്രാം ഇവയുടെ റിപ്പോർട്ടുകൾ ബോർഡ് വിലയിരുത്തി. മന്ത്രിക്ക് കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം. യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.