19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 19, 2024
February 24, 2024
October 10, 2023
September 15, 2023
September 2, 2023
July 17, 2023
May 5, 2022
February 15, 2022
January 31, 2022
January 12, 2022

അപ്രഖ്യാപിത പവർകട്ടില്ല; വൈദ്യുതിമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 19, 2024 2:15 pm

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രിപറഞ്ഞു.
ആണവ നിലയം സ്ഥാപിക്കുന്നതില്‍ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു. വിഷയം നയപരമായെടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയിരുന്നു. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.