10 January 2026, Saturday

Related news

January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 2, 2026
January 1, 2026

കൈ കഴുകാൻ വെള്ളം നൽകിയില്ല; മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
June 22, 2024 7:13 pm

കടയ്ക്കലിൽ കൈ കഴുകാൻ വെള്ളം നൽകാത്തതിന് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈയ്യാണ് വിറക് കമ്പ് കൊണ്ട് മകൻ നസറുദ്ദീൻ അടിച്ചൊടിച്ചത്. സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം നസറുദ്ദീനെ പൊലീസ്‌ അറസ്റ്റ് ചെയ്തു. അതേസമയം ഇറച്ചികറിയിൽ നെയ്യ് കൂടിപോയി എന്ന് പറഞ്ഞ് നസറുദ്ദീൻ കുലുസം ബീവിയെ അസംഭ്യം പറഞ്ഞിരുന്നു. ശേഷം കൈ കഴുകാൻ വെള്ളം കോരി നൽകിയില്ല എന്ന് പറഞ്ഞാണ്‌ വിറക് കൊണ്ട് അടിച്ചത്. പരിക്കേറ്റ കുലുസം ബീവിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Eng­lish Summary:No water was pro­vid­ed to wash hands; Son arrest­ed for beat­ing moth­er’s hand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.