കാലൊടിഞ്ഞ മകനുമായി ചികിത്സക്കെത്തിയപ്പോൾ വീൽചെയറില്ലെന്ന് അറിഞ്ഞതോടെ ആശുപത്രിയിലേക്ക് സ്കൂട്ടറോടിച്ച് കയറ്റി പിതാവ്. രാജസ്ഥാനിലെ കൊത്തയിലെ ആശുപത്രിയിലാണ് സംഭവം.
ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിടാനായാണ് മകനെയും കൂട്ടി പിതാവ് ആശുപത്രിയിലെത്തിയത്. വീൽചെയറില്ലെന്ന് അറിഞ്ഞതോടെ സ്കൂട്ടർ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റി. തുടർന്ന് ലിഫ്റ്റിലും സ്കൂട്ടർ കയറ്റി മകനെ മൂന്നാം നിലയിലെത്തുകയായിരുന്നു.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വീൽചെയറില്ലാത്തതിനാലാണ് ഇത് ചെയ്യേണ്ടി വന്നതെന്ന് അറിഞ്ഞതോടെ പൊലീസ് യുവാവിനെ പിന്തുണച്ചു. ചെയ്തത് ശരിയാണെന്നും ആശുപത്രിയിൽ സൗകര്യങ്ങൾ കുറവായാൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഏത് മാർഗത്തിലൂടെയും സൗകര്യമൊരുക്കുമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയർന്നു. വീൽചെയർ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വീൽചെയറിന് ആവശ്യം അറിയിച്ച് കത്ത് നൽകിയിരുന്നെങ്കിലും ഉന്നത അധികാരികൾ തള്ളുകയായിരുന്നെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
english summary; No wheelchair; The young man was taken to the third floor of the hospital on a scooter
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.