4 January 2025, Saturday
KSFE Galaxy Chits Banner 2

ഇന്ത്യയിൽ ഇസ്‍ലാം വിരുദ്ധത ഏറ്റവും മാരക രൂപം കൈവരിച്ചതായി നോം ചോംസ്കി

Janayugom Webdesk
വാഷിങ്ടണ്‍
February 13, 2022 8:59 am

ഇന്ത്യയിൽ ഇസ്‍ലാം വിരുദ്ധത അതിന്റെ ഏറ്റവും മാരക രൂപം കൈവരിച്ചതായി പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നോം ചോംസ്കി. ഇസ്‍ലാമോഫോബിയ രാജ്യത്ത് അതിവേഗം പിടിമുറുക്കുകയാണ്. മോഡി സർക്കാർ ജനാധിപത്യ സംവിധാനങ്ങളെ മുസ്‍ലിംവിരുദ്ധതയ്ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (ഐഎഎംസി) സംഘടിപ്പിച്ച വെബിനാറിലാണ് ചോംസ്കിയുടെ പരാമര്‍ശം.

പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉടനീളം വളർന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പാത്തോളജി ഇന്ത്യയിൽ അതിന്റെ ഏറ്റവും മാരകമായ രൂപം കൈക്കൊള്ളുകയാണ്. ആസൂത്രിതമായി ജനാധിപത്യത്തെ തകർക്കാനും മുസ്‌ലിം വിഭാഗത്തെ അടിച്ചമര്‍ത്താനുമാണ് മോ‍‍ഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചോംസ്കി പറഞ്ഞു. ചില കാര്യങ്ങളിൽ ഇന്ത്യ അധിനിവേശ പലസ്തീന് സമാനമായിരിക്കുന്നു.

ഇന്ത്യ ഇന്ന് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭയാനകമായ ഇരുണ്ടതും അക്രമാസക്തവുമായ ഇടത്തിലാണ്. മുസ്‍ലിങ്ങൾക്കും ക്രിസ്തുമത വിശ്വാസികൾക്കും ഹിന്ദുക്കൾക്കും ഇടയിൽ വിടവ് രൂപപ്പെട്ടു കഴിഞ്ഞുവെന്നും ചോംസ്കി കൂട്ടിച്ചേർത്തു.

eng­lish summary;Noam Chom­sky says anti-Islamism has tak­en a dead­ly turn in India

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.