ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന് രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്. അർധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനും മൗംഗി ജി ബവേൻഡി, ലൂയിസ് ഇ ബ്രുസ്, അലെക്‌സി ഐ ഇക്കിമോവ് എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേൻഡി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. കൊളോയ്ഡല്‍ സെമി-കണ്ടക്ടര്‍ നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയത് ഇദ്ദേഹമാണ്. യുഎസിലെ ഒഹിയോയാണ് ജന്മദേശം. വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയ റഷ്യന്‍ രസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്‌സി ഇവാനോവിച്ച് എകിമോവ്.
സാഹിത്യത്തിനുള്ള പുരസ്‌കാരം ഇന്നും സമാധാനത്തിനുള്ള പുരസ്‌കാരം നാളെയും പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്ര നൊബേല്‍ ഒമ്പതിനാണ് പ്രഖ്യാപിക്കുക.
English Summary: Nobel in Chemistry to Moungi Bawendi, Louis Brus, Alexei Ekimov for quantum dots
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.